ബംഗളൂരു: കാവേരി നദീ ജല തര്‍ക്കത്തില്‍ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി മണ്ഡ്യയില്‍ അനിശ്ചിതകാല സമരം തുടരുന്ന കാവേരി...
ബംഗളൂരു: കാവേരി നദീ ജല തര്‍ക്കത്തില്‍ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി മണ്ഡ്യയില്‍ അനിശ്ചിതകാല സമരം തുടരുന്ന കാവേരി ഹിതരക്ഷണ സമിതി ഇന്ന് മണ്ഡ്യയില്‍ ബന്ദിന് ആഹ്വാനം ചെയ്തു.
കാവേരി നദീജല തര്‍ക്കത്തില്‍ ബംഗളൂരു ഉള്‍പ്പെടെ കര്‍ണാടകയുടെ പല ഭാഗങ്ങളിലും പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍, സിറ്റി പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്, പ്രത്യേകിച്ച് തമിഴ് ആധിപത്യ പ്രദേശങ്ങളില്‍.
കാവേരി നദീജല വിഷയത്തില്‍ സുപ്രീം കോടതി വിധി വന്നയുടന്‍ ബെംഗളൂരുവിലും കര്‍ണാടകയുടെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധവുമായി നിരവധി സംഘടനകള്‍ തെരുവിലിറങ്ങി. വെള്ളിയാഴ്ചയും നഗരത്തിലെ കെആര്‍ പുരം തുടങ്ങിയ പ്രദേശങ്ങളില്‍ വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. വരും ദിവസങ്ങളിലും പ്രതിഷേധം പ്രതീക്ഷിക്കുന്നതിനാല്‍ ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരോടും പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
Keywords: Kaveri River, Dispute, Protests, Karnataka, Bandh
COMMENTS