ED questions CPM leader M.K Kannan
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സമിതി അംഗവും മുന്‍ എം.എല്‍.എയുമായ എം.കെ കണ്ണനെ ഇ.ഡി ചോദ്യം ചെയ്യുന്നു. കേരള ബാങ്ക് വൈസ് പ്രസിഡന്റ് കൂടിയാണ് എം.കെ കണ്ണന്. കൊച്ചിയിലെ ഓഫീസിലാണ് ഇ.ഡി ഇയാളെ ചോദ്യംചെയ്യുന്നത്.
ഇതോടെ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ രണ്ടാമത്തെ പ്രമുഖ നേതാവിനെയാണ് ഇ.ഡി ചോദ്യം ചെയ്യുന്നത്. നേരത്തെ മുന്‍മന്ത്രിയും സി.പി.എം നേതാവുമായ എ.സി മൊയ്തീനെ ചോദ്യം ചെയ്തിരുന്നു. ഇനിയും വിളിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
എം.കെ കണ്ണന് പ്രസിഡന്റായ തൃശൂര്‍ സഹകരണ ബാങ്ക് റെയ്ഡ് ചെയ്തതിന് പിന്നാലെയാണ് ഇയാളെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്. കേസിലെ മുഖ്യ പ്രതി പി.സതീഷ് കുമാര്‍ വെളുപ്പിച്ച കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം നാലു സഹകരണ ബാങ്കുകള്‍ വഴി വിദേശത്തേക്ക് കടത്തിയെന്നാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്.
Keywords: Karuvannur bank scam case, ED, CPM, M.K Kannan
COMMENTS