Kamal Haasan contesting Lok Sabha seat in 2024
ചെന്നൈ: 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നറിയിച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്. മക്കള്‍ നീതി മയ്യം കോയമ്പത്തൂരില്‍ സംഘടിപ്പിച്ച യോഗത്തിലാണ് കമല്‍ ഹാസന് പ്രഖ്യാപനം നടത്തിയത്.
തമിഴ്നാട്ടിലെ 39 സീറ്റുകളിലും പുതുച്ചേരിയിലെ ഒരു സീറ്റിലും മക്കള്‍ നീതി മയ്യം മത്സരിക്കുമെന്ന് കമല്ഹാസന് വ്യക്തമാക്കി.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ നിന്നും മത്സരിച്ച കമല്ഹാസന് വളരെ കുറച്ച് വോട്ടുകള്‍ക്കാണ് പരാജയമേറ്റുവാങ്ങിയത്. അതേസമയം കമല്ഹാസന് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ മുന്നണിയില്‍ ചേരുമെന്നും അഭ്യൂഹമുണ്ട് .
Keywords: Kamal Haasan, Lok Sabha, Election, 2024, Coimbatore
COMMENTS