നേപ്പാളിനെതിരായ മത്സരം ഇന്ന് നടക്കാനിരിക്കെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ നാട്ടിലേക്ക് മടങ്ങി. ഏഷ്യാ കപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ...
നേപ്പാളിനെതിരായ മത്സരം ഇന്ന് നടക്കാനിരിക്കെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ നാട്ടിലേക്ക് മടങ്ങി. ഏഷ്യാ കപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ പേസ് ബുംറ ഇല്ലാതെയാണ് രോഹിതിന്റെ ടീം ഇന്ത്യ ഇറങ്ങുന്നത്.
താരത്തിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും വ്യക്തിപരമായ കാരണങ്ങളാല്‍ വീട്ടിലെത്തേണ്ടതുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മുഹമ്മദ് ഷമിയെ പകരക്കാരനായി ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയാല്‍ ബുംറയുടെ സേവനം തുടര്‍ന്നും ടീമിന് ലഭ്യമാവും.
Keywords: Asia Cuop, India, Jaspreet Bumra, Shami
COMMENTS