കോട്ടയം: ഡി.വൈ.എഫ്,ഐ സംസ്ഥാന കമ്മിറ്റി അംഗം ജയ്ക്ക് സി. തോമസിനും ഭാര്യ ഗീതുവിനും ആണ് കുഞ്ഞ് പിറന്നു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിലായിരുന്...
കോട്ടയം: ഡി.വൈ.എഫ്,ഐ സംസ്ഥാന കമ്മിറ്റി അംഗം ജയ്ക്ക് സി. തോമസിനും ഭാര്യ ഗീതുവിനും ആണ് കുഞ്ഞ് പിറന്നു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു കുഞ്ഞു പിറന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ജെയ്ക് അറിയിച്ചു. 2019 ഒക്ടോബറിലായിരുന്നു ജെയ്കും ഗീതുവും തമ്മിലുള്ള വിവാഹം.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജെയ്ക് പരാജയപ്പെട്ടിരുന്നു. ജെയ്ക്കിനായി വോട്ട് അഭ്യര്‍ത്ഥിക്കാനെത്തിയ പൂര്‍ണ ഗര്‍ഭിണിയായ ഗീതു ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഗീതുവിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തിരുന്നു.
Keywords: Jaik c Thomas, Geethu, Baby
COMMENTS