മുംബൈ : ലോകപ്രശസ്ത സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ ആപ്പിള്‍ ഈ മാസം 13 ന് ഐഫോണ്‍ 15 സീരീസ് പുറത്തിറക്കി. അതില്‍ നാല് മോഡലുകള്‍ ഉള്‍പ്പെടുന്നു. ഇന്‍...
മുംബൈ: ലോകപ്രശസ്ത സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ ആപ്പിള്‍ ഈ മാസം 13 ന് ഐഫോണ്‍ 15 സീരീസ് പുറത്തിറക്കി. അതില്‍ നാല് മോഡലുകള്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ വിപണിയില്‍ ഐ ഫോണ്‍ എത്താന്‍ കാത്തിരിക്കുകയായിരുന്നു ഫോണ്‍ പ്രേമികള്‍. ഐഫോണ്‍ 15 ന്റെ ഇന്ത്യയിലെ പ്രീ-ബുക്കിംഗ് സെപ്റ്റംബര്‍ 15 മുതല്‍ തന്നെ ആരംഭിച്ചിരുന്നു. ഐഫോണ്‍ 15 ഇന്ന് മുതല്‍ സ്റ്റോറുകളില്‍ ലഭ്യക്കിയിട്ടുണ്ട്. ഫോണ്‍ വാങ്ങാന്‍ ഐഫോണ്‍ ആരാധകര്‍ രാവിലെ മുതല്‍ ആപ്പിള്‍ സ്റ്റോറിന് പുറത്ത് തടിച്ചുകൂടിയതായി ദേശീയ മാധ്യമങ്ങള്‍ രാവിലെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
മുംബൈയിലെ ബികെസിയിലെ ആപ്പിള്‍ സ്റ്റോറില്‍ ഉപഭോക്താക്കളുടെ വന്‍തിരക്ക് അനുഭവപ്പെട്ടു.
അതേസമയം, പുറത്തിറക്കിയ പുതിയ ഐഫോണ്‍ സീരീസില്‍ iPhone 15, iPhone 15 Plus, iPhone 15 Pro, iPhone 15 Pro Max എന്നിവ ഉള്‍പ്പെടുന്നു. ഐഫോണ്‍ 15 പ്രോ മോഡലുകളില്‍ പുതിയ എ17 ബയോണിക് ചിപ്സെറ്റ് ഉപയോഗിക്കുന്നു. ഈ ചിപ്സെറ്റിന് എ16 നേക്കാള്‍ മികച്ച പ്രകടനവും കൂടുതല്‍ ശക്തിയുമുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ സ്മാര്‍ട്ട്ഫോണിന്റെ സ്ക്രീന്‍ 6.7 ഇഞ്ച് ആണ്.
എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡ് വഴി ഐഫോണ്‍ 15 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങുമ്പോള്‍ 5000 രൂപ വരെ തല്‍ക്ഷണ ക്യാഷ്ബാക്ക് ലഭിക്കും. ഇതുകൂടാതെ, ഉപഭോക്താക്കള്‍ക്ക് Cashify വഴി 6000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. iPhone 15 സീരീസ് സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവര്‍ക്ക് AppleCare+ല്‍ 20 ശതമാനം കിഴിവ് ലഭിക്കും.
COMMENTS