സൂറിച്ച്: ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് തിരിച്ചടി. 99ാം റാങ്കിലായിരുന്ന ഇന്ത്യ 102-ാം സ്ഥാനത്തേക്ക് താഴ്ന്നു. ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഒ...
ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഒന്നാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞയാഴ്ച ജര്‍മ്മനിക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായ ഫ്രാന്‍സ് പരാജയപ്പെട്ടിരുന്നു. ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തുടര്‍ച്ചയായ രണ്ട് ജയത്തോടെ അര്‍ജന്റീനയുടെ സ്ഥാനം നിലനിര്‍ത്തി.
ബ്രസീല്‍ മൂന്നാം സ്ഥാനത്താണ്. ഇംഗ്ലണ്ടും ബെല്‍ജിയവുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ക്രൊയേഷ്യ, നെതര്‍ലന്‍ഡ്സ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളാണ് ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളില്‍. പുതിയ റാങ്കിംഗില്‍ ഈ മൂന്ന് ടീമുകളും ഓരോ സ്ഥാനം മെച്ചപ്പെടുത്തി.
കരുത്തരായ ഇറ്റലി ഒരു സ്ഥാനം താഴേക്ക് പോയി. നോര്‍ത്ത് മാസിഡോണിയക്കെതിരായ യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ 1-1ന് സമനിലയില്‍ പിരിയേണ്ടി വന്നതാണ് അവര്‍ക്ക് തിരിച്ചടിയായത്. സ്പെയിന് പത്താം സ്ഥാനത്താണ്.
COMMENTS