ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ക്ക് ബന്ധമുണ്ടെന്ന കാനഡയുടെ ആരോപണ...
ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ക്ക് ബന്ധമുണ്ടെന്ന കാനഡയുടെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് തോന്നുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി.
നിലവിലെ വിഷയത്തില്‍ കാനഡ ഏതെങ്കിലും പ്രത്യേക വിവരങ്ങള്‍ പങ്കുവെച്ചോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്കി. 'ഇതേക്കുറിച്ച് ഒരു പ്രത്യേക വിവരവും കാനഡ മുമ്പോ ശേഷമോ പങ്കിട്ടിട്ടില്ല. ഞങ്ങള്‍ക്ക് നിര്‍ദ്ദിഷ്ട വിവരങ്ങള്‍ നല്കിയാല് അത് പരിശോധിക്കാന്‍ തയ്യാറാണ്, പക്ഷേ കാനഡയില്‍ നിന്ന് ഇതുവരെ പ്രത്യേക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഹൈക്കമ്മീഷനുകളും ഇന്ത്യന്‍ കോണ്‍സുലേറ്റുകളും ഭീഷണി നേരിടുന്നുണ്ടെന്നും സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും സ്ഥിതിഗതികള്‍ കൃത്യമായി അവലോകനം ചെയ്യുന്നുണ്ടെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.
Keywords: India, Canada, Crisis
COMMENTS