ന്യൂഡല്‍ഹി: നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്.എഫ്.ജെ) തലവനും ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദിയുമായ ഗുര്‍പത്വന്ത് സിംഗ് പന്നൂന്റെ ...
ന്യൂഡല്‍ഹി: നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്.എഫ്.ജെ) തലവനും ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദിയുമായ ഗുര്‍പത്വന്ത് സിംഗ് പന്നൂന്റെ സ്വത്തുക്കള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടുകെട്ടി. ഇയാളെ 2020 ല്‍ ഇന്ത്യ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള പന്നൂന്‍ ഹിന്ദു-കനേഡിയന്‍ വംശജരെ ആക്രമിച്ചതായി ആരോപിച്ചിരുന്നു. പഞ്ചാബില്‍ മൂന്ന് രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടെ 22 ഓളം ക്രിമിനല്‍ കേസുകള്‍ നേരിടുന്ന എസ്എഫ്ജെ നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ കാനഡയില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്.
Keywords: INA, Sikh, Justice, Seize
COMMENTS