തിരുവനന്തപുരം: ശക്തമായ മഴയ്ക്കു സാധ്യത, കോട്ടയം ജില്ലയില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യതയെത്തുടര്‍ന്ന് കേന്ദ്ര കാലാവ...
തിരുവനന്തപുരം: ശക്തമായ മഴയ്ക്കു സാധ്യത, കോട്ടയം ജില്ലയില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്.
ശക്തമായ മഴയ്ക്കുള്ള സാധ്യതയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. കോട്ടയം ജില്ലയില്‍ ഇന്ന് യെല്ലോ അലെര്‍ട്ടാണ് പ്രഖ്യാപിച്ചത്.
നാളെ ഇടുക്കി ജില്ലയിലും സെപ്റ്റംബര്‍ മൂന്നിന് തിരുവനന്തപുരം ജില്ലയിലും സെപ്റ്റംബര്‍ നാലിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും സെപ്റ്റംബര്‍ അഞ്ചിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
Keywords: Heavy rain, Kerala, Yellow Alert
COMMENTS