കോട്ടയം: പുതുപ്പള്ളിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷവും ഗംഭീര വിജയവും നേടിയ ചാണ്ടി ഉമ്മന്റെ പോരാട്ടത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ തെരഞ്ഞെ...
കോട്ടയം: പുതുപ്പള്ളിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷവും ഗംഭീര വിജയവും നേടിയ ചാണ്ടി ഉമ്മന്റെ പോരാട്ടത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര് കൂറിലോസ്.
പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ സ്റ്റാര്‍ വി.ഡി സതീശനാണെന്നാണ് ബിഷപ്പ് ഫേസ്ബുക്കില്‍ കുറിച്ചത്. എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവര്‍ത്തിപ്പിച്ച 'ക്യാപ്റ്റന്‍ കൂള്‍' ആയിരുന്നു സതീശന്. തൃക്കാക്കരയിലും നമ്മള് ഇത് കണ്ടതാണ്.
താന്‍ പറഞ്ഞ ഭൂരിപക്ഷം കുറഞ്ഞാല്‍ അത് തന്റെ മാത്രം ഉത്തരവാദിത്വം എന്ന് ഏറ്റെടുക്കുന്ന ആളാണ് യഥാര്‍ഥ നേതാവ് എന്നും ബിഷപ്പ് കുറിക്കുന്നു. മറ്റൊരു പോസ്റ്റില്‍ തെരഞ്ഞെടുപ്പ് ഫലം ഭരണ മുന്നണിക്ക് ഒരു 'ആഘാത ചികിത്സ' കൂടെയാണെന്നും അദ്ദേഹം പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:
പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ സ്റ്റാര്‍ വി. ഡി. സതീശനാണ്. അദ്ദേഹത്തിന്റെ നേതൃത്വപാടവത്തെക്കുറിച്ചും നിലപാടുകളിലെ വ്യക്തതയെക്കുറിച്ചും ഞാന്‍ മുന്‍പും എഴുതിയിട്ടുണ്ട്. എന്നാല്‍ പുതുപ്പള്ളിയിലെ യു ഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയത്തിന്റെ യഥാര്‍ത്ഥ ശില്പി സതീശന് തന്നെയാണ്. എണ്ണയിട്ട യന്ത്രം പോലെ തന്റെ ടീമിനെ കൃത്യമായി പ്രവര്‍ത്തിപ്പിച്ച 'ക്യാപ്റ്റന്‍ കൂള്‍' ആയിരുന്നു സതീശന്. തൃക്കാക്കരയിലും നമ്മള് ഇത് കണ്ടതാണ്. ' താന്‍ പറഞ്ഞ ഭൂരിപക്ഷം കുറഞ്ഞാല്‍ അത് തന്റെ മാത്രം ഉത്തരവാദിത്വം ആയിരിക്കും, എന്നാല്‍ ഭൂരിപക്ഷം ഉയര്‍ന്നാല്‍ അത് ടീം വര്‍ക്കിന്റെ ഫലമായിരിക്കും' എന്ന് പറയാന്‍ കഴിയുന്നവരെയാണ് നമ്മള് നേതാക്കള്‍ എന്ന് വിളിക്കേണ്ടത്... സതീശന് ഇരുത്തം വന്ന നേതാവാണ്... കോണ്‍ഗ്രസ് എന്ന പാര്‍ട്ടി നശിച്ചു പോകരുതെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ സതീശന്റെ നേതൃത്വം കോണ്‍ഗ്രസിനും മതേതരത്വത്തിനും മുതല്‍കൂട്ടാണ്... അഭിനന്ദനങ്ങള്‍
Keywords: Jacobite Church, Niranam, Geevarghese Mar Coorilos, V.D Satheesan
COMMENTS