തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിള്‍ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിള്‍ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ കനക്കാനാണ് സാധ്യത.
കാലവര്‍ഷം പിന്‍വാങ്ങല്‍ ആരംഭിച്ചെങ്കിലും അടുത്ത അഞ്ച് ദിവസം കൂടെ മഴ തുടര്‍ന്നേക്കും. നാല് ചക്രവാതച്ചുഴികള്‍ നിലനില്‍ക്കുന്നതാണ് മഴ തുടരാന്‍ കാരണം. ഉത്തര്‍ പ്രദേശിന്റെ തെക്ക് കിഴക്കന്‍ മേഖല, ഛത്തീസ്ഗഢിന്റെ തെക്കന്‍ മേഖല, തമിഴ്നാടിന്റെ തീരപ്രദേശം, ഒഡിഷയുടെ വടക്കന്‍ മേഖല എന്നിങ്ങനെ നാല് ചക്രവാതച്ചുഴികളാണ് നിലനില്‍ക്കുന്നത്. ഇതിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി കൂടെ രൂപപ്പെടാനും സാധ്യതയുണ്ട്.
Keywords: Cyclones , Low pressure, Heavy Rain
COMMENTS