തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഹൈക്കോടതി നിര്‍ദേ...
തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. അതേസമയം, സിപിഐഎം ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പിനിടെയാണ് നടപടി പുരോഗമിക്കുന്നത്.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലല്‍ ആര്‍ഡിഒ, കാര്‍ഡമം അസിസ്റ്റന്റ് കലക്ടര്‍ എന്നിവരടങ്ങിയ മൂന്നംഗ സംഘത്തെയാണ് റവന്യൂ വകുപ്പ് നിയോഗിച്ചിട്ടുള്ളത്.
ഭൂമി പതിവ് ചട്ടം ലംഘിച്ച 34 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും. രജിസ്ട്രേഷന് വകുപ്പ് ദൗത്യ സംഘത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കണം.
Keywords: Munnar, Encroachments, Court, Special Task Force
COMMENTS