കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എറണാകുളത്തും, തൃശൂരും വീണ്ടും ഇ.ഡി റെയ്ഡ് കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കുരുക്ക് മുറുക്ക...
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എറണാകുളത്തും, തൃശൂരും വീണ്ടും ഇ.ഡി റെയ്ഡ്
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കുരുക്ക് മുറുക്കുന്ന നീക്കവുമായി ഇ.ഡി. എ.സി മൊയ്തീന്റെ ബിനാമി ഇടപാടുകള്‍ കേന്ദ്രീകരിച്ച് എറണാകുളത്തും, തൃശൂരും ഇ.ഡി റെയ്ഡ് നടത്തുന്നു. ഈ രണ്ടു ജില്ലകളിലുമായി വിവിധയിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
നേരത്തെ കേസില്‍ അറസ്റ്റിലായ പി. സതീഷ് കുമാറിന്റെ ഇടപാടുകള്‍ ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ട്. അതേസമയം, നാളെ എ.സി മൊയ്തീനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മാസം 31ന് ചോദ്യം ചെയ്യലിന് മൊയ്തീന് ഹാജരായിരുന്നു. മൊയ്തീന്റെയും ഭാര്യയുടെയും പേരിലുളള 28ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ചതടക്കം വലിയ നീക്കങ്ങളാണ് ഇ.ഡി നടത്തുന്നത്.
എ സി മൊയ്തീനൊപ്പം കിരണ്‍ പിപി, സിഎം റഹീം, പി സതീഷ് കുമാര്‍, എം കെ ഷിജു എന്നിവരുടെ വീടുകളും പരിശോധിച്ചിരുന്നു. ഈ റെയ്ഡുകളിലായി 15 കോടി മൂല്യം വരുന്ന 36 സ്വത്തുക്കളും ഇ ഡി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Keywords: A.C Moideen, Karuvannur Case, E.D, Raid
COMMENTS