ED questions Shajan Scaria
കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് മറുനാടന്‍ മലയാളി ചാനല്‍ ഉടമ ഷാജന് സ്കറിയയെ ഇ.ഡി ചോദ്യം ചെയ്യുന്നു. വിദേശത്തു നിന്നും പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഷാജനെതിരെ ഇ.ഡിക്ക് പരാതി ലഭിച്ചിരുന്നു.
ഇതേതുടര്‍ന്ന് നേരത്തെ തന്നെ ഷാജന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടര്‍ന്ന് വീണ്ടും രേഖകളുമായി ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് ആവശ്യമായ രേഖകളടങ്ങിയ ട്രോളര്‍ ബാഗുമായാണ് ഷാജന് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരായിരിക്കുന്നത്.
Keywords: Shajan Scaria, ED, Questioning, Kochi
COMMENTS