Complaint against Minister Veena George's personal staff
കോഴിക്കോട്: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. വീണ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവും പത്തനംതിട്ട ജില്ലാ മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി ആരോഗ്യ വകുപ്പിനും മന്ത്രിക്കും പരാതി നല്കി. മലപ്പുറം സ്വദേശി ഹരിദാസ് മാസ്റ്ററാണ് പരാതിക്കാരന്.
മകന്റെ ഭാര്യയ്ക്ക് ആയുഷ് മിഷന് കീഴില്‍ മലപ്പുറം ഹോമിയോ മെഡിക്കല്‍ ഓഫീസറായിട്ടുള്ള താത്ക്കാലിക നിയമനത്തിന് അഞ്ചു ലക്ഷവും സ്ഥിരപ്പെടുത്തുന്നതിന് പത്തു ലക്ഷവുമാണ് ഇരുവരും ആവശ്യപ്പെട്ടത്. ഭരണം മാറും മുന്‍പ് നിയമനം സ്ഥിരപ്പെടുത്തുമെന്നുള്ള ഉറപ്പും ഇവര്‍ നല്‍കിയതായി പരാതിയിലുണ്ട്.
അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപയും അഖില്‍ സജീവിന് 50,000 രൂപ നേരിട്ടും 25,000 രൂപ ബാങ്ക് മുഖേനയും നല്‍കിയതായാണ് പരാതിക്കാരന് തെളിവ് സഹിതം പരാതിപ്പെട്ടു.
അതേസമയം സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പരാതി അന്വേഷിക്കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഡി.ജി.പിയുടെ ഓഫീസ് പരാതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറി.
Keywords: Minister Veena George, Complaint, Personal staff
COMMENTS