CM Pinarayi Vijayan left the stage at Kasaragod
കാസര്‍കോട്: സഹകരണബാങ്കിന്റെ ഉദ്ഘാടന വേദിയില്‍ നിന്നും ക്ഷുഭിതനായി മടങ്ങി മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍കോട് ബേബഡുക്ക ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം തീരുന്നതിനു മുന്‍പ് മൊമന്റോ കൈമാറാന്‍ അനൗണ്‍സ്മെന്റ് ചെയ്തതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
മുഖ്യമന്ത്രി പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ` ഞാന്‍ സംസാരിച്ച് കഴിഞ്ഞില്ല.. അയാള്‍ക്ക് ചെവിട് കേള്‍ക്കില്ലെന്നു തോന്നുന്നു... ഇതൊന്നും മര്യാദയല്ല..' എന്നു പറഞ്ഞ് ക്ഷുഭിതനായാണ് മുഖ്യമന്ത്രി വേദി വിട്ടത്.
Keywords: Pinarayi Vijayan, Stage, Kasaragod, Left
COMMENTS