Chandy Oommen after Puthuppally victory
പുതുപ്പള്ളി: പുതുപ്പള്ളിയില്‍ ലഭിച്ച മിന്നുന്ന വിജയത്തില്‍ എല്ലാവരോടും നന്ദി പറഞ്ഞ് ചാണ്ടി ഉമ്മന്‍. ഇത് തന്റെ അപ്പയുടെ പതിമ്മൂന്നാം വിജയമാണെന്നും പുതുപ്പള്ളിക്കാര്‍ തന്നിലര്‍പ്പിച്ച വിശ്വാസം താനെന്നും കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വികസന തുടര്‍ച്ചയ്ക്ക് വേണ്ടി തന്നെയാണ് ജനങ്ങള്‍ തനിക്ക് വോട്ട് ചെയ്തതെന്നും 54 വര്‍ഷം പിതാവ് കരുതലായി കൊണ്ടുനടന്ന പുതുപ്പള്ളിയില്‍ ഇനി താനുണ്ടാകുമെന്നും തനിക്ക് വോട്ട് ചെയ്യാത്തവരുള്പ്പടെ എല്ലാവര്ക്കും അപ്പയുടെ അടുത്തെത്തിയിരുന്നതുപോലെ തനിക്കരികിലെത്താമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: Chandy Oommen, Puthuppally, By election,
COMMENTS