തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ചക്രവാതചുഴിയും ന്യുനമര്‍ദ്ദവും നിലനില്‍ക്കുന്നതാണ് ഇന്നും ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ചക്രവാതചുഴിയും ന്യുനമര്‍ദ്ദവും നിലനില്‍ക്കുന്നതാണ് ഇന്നും കേരളത്തില്‍ ശക്തമായ മഴക്ക് കാരണമാകുന്നത്. ഇന്നലെ മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലുമായിരുന്നു ശക്തമായ മഴക്കുള്ള അറിയിപ്പെങ്കില്‍ ഇന്ന് വടക്കന്‍ ജില്ലകളിലാണ് സാധ്യത കൂടുതല്‍. മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത നാലു ദിവസം ശക്തമായ മഴക്ക് സാധ്യത. അതേസമയം ഇന്നലെ കോട്ടയമടക്കമുള്ള ജില്ലകളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.
തോരാമഴയില്‍ മണ്ണിടിഞ്ഞതിനാല്‍ ഈരാറ്റുപേട്ട- വാഗമണ്‍ റൂട്ടില്‍ വാഹന ഗതാഗതം തടസപ്പെട്ടു. മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നു കോട്ടയം ജില്ലാ കളക്ടര്‍ അറിയിച്ചു. മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നു.
Keywords: Rain, Kerala
COMMENTS