വിവോ തങ്ങളുടെ രണ്ട് മോഡല്‍ ഫോണുകളുടെ വിലകുറച്ചു. Vivo Y100, Vivo Y100A എന്നിവയുടെ വിലയാണ് കമ്പനി കുറച്ചത്. മെയ് മാസത്തില്‍ ഈ സ്മാര്‍ട്ട്ഫോണ...
വിവോ തങ്ങളുടെ രണ്ട് മോഡല്‍ ഫോണുകളുടെ വിലകുറച്ചു. Vivo Y100, Vivo Y100A എന്നിവയുടെ വിലയാണ് കമ്പനി കുറച്ചത്. മെയ് മാസത്തില്‍ ഈ സ്മാര്‍ട്ട്ഫോണുകളുടെ വിലയില്‍ 1000 രൂപയുടെ കുറവ് കമ്പനി വരുത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും വിലക്കുറവുമായി വിവോ എത്തിയിരിക്കുകയാണ്.
കമ്പനി ഇപ്പോള്‍ 2000 രൂപയുടെ കിഴിവാണ് വരുത്തിയിരിക്കുന്നത്. രണ്ട് ഫോണുകളും 5ജി പിന്തുണയോടെയാണ് വരുന്നത്. Dimensity 900 പ്രൊസസറും 64എം.പി ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവുമാണ് Vivo Y100 ന് ഉള്ളത്.
വിവോ നല്കിയ വിവരങ്ങള്‍ അനുസരിച്ച്, വിവോ വൈ 100, വിവോ വൈ 100 എ എന്നിവയുടെ വില 21,999 രൂപ മുതലാണ് ആരംഭിക്കുന്നത്. ഫോണിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില. ഢശ്ീ ഥ100അ യുടെ 8ജിബി റാം + 256ജിബി സ്റ്റോറേജ് വേരിയന്റിന് 23,999 രൂപയാണ് വില. ഇ.എം.ഐ ഇടപാടുകള്‍ക്ക് കമ്പനി 2000 രൂപ തല്‍ക്ഷണ ക്യാഷ്ബാക്ക് നല്കുന്നു.
Vivo Y100, Vivo Y100A എന്നിവയ്ക്ക് 6.38 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണുള്ളത്. സ്ക്രീന്‍ ഫുള്‍ എച്ച്ഡി+ റെസല്യൂഷനും 90Hz പുതുക്കല്‍ നിരക്കും നല്കുന്നു. രണ്ട് ഫോണുകളും ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ളതാണ്. Vivo Y100 ന് Dimensity 900 ചിപ്സെറ്റ് ഉണ്ട്. സ്നാപ്ഡ്രാഗണ്‍ 695 പ്രോസസര്‍ വിവോ Y100Aയില്‍ ലഭ്യമാണ്.
Keywords: Vivo, Phones
COMMENTS