Bollywood actor Akhil Mishra passes away
മുംബൈ: ബോളിവുഡ് നടന് അഖില്‍ മിശ്ര (58) അന്തരിച്ചു. അടുക്കളയില്‍ തെന്നിവീണാണ് അന്ത്യമെന്നാണ് സ്ഥിരീകരണം. രക്തസമ്മര്‍ദ്ദ സംബന്ധമായുള്ള അസുഖത്തിന് ചികിത്സയിലായിരുന്നു. നടി സൂസേയ്ന്‍ ബേണറ്റ് ആണ് ഭാര്യ.
ആമിര്‍ ഖാന് ചിത്രം ത്രീ ഇഡിയറ്റ്സിലൂടെ ശ്രദ്ധേയനായ നടനാണ് അഖില്‍ മിശ്ര. ഇതിലെ ലൈബ്രേറിയന്‍ ഡൂബെ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഡോണ്‍, ഗാന്ധി മൈ ഫാദര്‍, ശിഖര്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റ് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. ടെലിവിഷന്‍ ഷോകളിലും നിറ സാന്നിധ്യമായിരുന്നു അഖില്‍ മിശ്ര.
Keywords: Akhil Mishra, Three idots, Passes away
COMMENTS