B.J.P Manipur unit writes to J.P Nadda against government
ഇംഫാല്‍: കലാപം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്നു കാട്ടി മണിപ്പൂരിലെ ബി.ജെ.പി നേതാക്കള്‍ ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്ക് കത്തയച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷ എ.ശാരദ ദേവിയുടെ നേതൃത്വത്തില്‍ എട്ടു നേതാക്കളാണ് കഴിഞ്ഞ ദിവസം ജെ.പി നഡ്ഡയ്ക്ക് കത്തയച്ചത്.
ജനരോഷവും പ്രതിഷേധവും ഭരണകൂടത്തിനെതിരായി മാറിയിരിക്കുകയാണെന്നും അതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മണിപ്പൂരിലെ ബി.ജെ.പി ഓഫീസ് ജനം തീവച്ച് നശിപ്പിച്ചിരുന്നു. മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ്ങിന്റെ കുടുംബവീടും മറ്റൊരു ബി.ജെ.പി എം.എല്‍.എയുടെ വീടും കഴിഞ്ഞ ദിവസം ജനം ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് നേതാക്കള്‍ നേതൃത്വത്തിനെ സമീപിച്ചിരിക്കുന്നത്.
Keywords: Imphal, B.J.P leaders, J.P Nadda, Government
COMMENTS