ചൈനയില്‍ നടക്കുന്ന 19ാം ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വേട്ട തുടങ്ങി ഇന്ത്യ. തുഴച്ചിലും, ഷൂട്ടിങ്ങിലും ഇന്ത്യയ്ക്ക് മെഡല്‍ നേട്ടം. തുഴച്ചിലില്‍ അ...
ചൈനയില്‍ നടക്കുന്ന 19ാം ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വേട്ട തുടങ്ങി ഇന്ത്യ. തുഴച്ചിലും, ഷൂട്ടിങ്ങിലും ഇന്ത്യയ്ക്ക് മെഡല്‍ നേട്ടം. തുഴച്ചിലില്‍ അര്ജുന് ലാല്‍, അരവിന്ദ് സിങ് എന്നിവര്‍ വെളളി നേടി. വനിതകളുടെ ഷൂട്ടിങ്ങിലാണ് രണ്ടാം മെഡല്‍ നേട്ടം. 10 മീറ്റര്‍ റൈഫിളില്‍ മെഹുലി ഘോഷ് സഖ്യം വെള്ളി മെഡല്‍ നേടി. രമിത, മെഹുലി ഘോഷ്, ആഷി ചൗക്സി എന്നിവരാണ് സഖ്യത്തിലുള്ളത്. ഈ വിഭാഗത്തില്‍ ചൈനയ്ക്കാണ് സ്വര്‍ണം. മംഗോളിയ വെങ്കലവും നേടി.
ബംഗ്ലാദേശിനെ 8 വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ വനിതാ ക്രിക്കറ്റ് ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് പുരുഷ-വനിതാ ഫുട്ബോള്‍ ടീമുകളും ഗ്രൂപ്പ് മത്സരങ്ങളില്‍ പങ്കെടുക്കും.
ഒക്ടോബര്‍ എട്ടുവരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ 45 രാജ്യങ്ങളില്‍ നിന്നായി 12000ത്തോളം കായികതാരങ്ങള്‍ മാറ്റുരയ്ക്കും. 40 കായിക ഇനങ്ങളിലായി 481 മെഡലുകളാണുള്ളത്. ഇന്ത്യ ഇതില്‍ 39 ഇനങ്ങളിലാണ് മത്സരിക്കുന്നത്. 2018 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 16 സ്വര്‍ണവും 23 വെള്ളിയും ഉള്‍പ്പെടെ 70 മെഡലുകള്‍ നേടിയിരുന്നു. 655 അംഗങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. ഏഷ്യാഡിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. ഇന്നലെ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി ഹോക്കി നായകന് ഹര്‍മന്‍പ്രീത് സിങ്ങും ബോക്സര്‍ ലവ്ലിന ബോര്‍ഗോഹെയ്നും പതാകയേന്തിയത്.
Keywords: Asian Games, India, Medal
COMMENTS