ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് 6 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തി. ബംഗ്ലാദേശ് ഉയര്‍ത്തിയ 266 റണ്‍സിന്റെ വിജയലക്ഷ്...
ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് 6 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തി. ബംഗ്ലാദേശ് ഉയര്‍ത്തിയ 266 റണ്‍സിന്റെ വിജയലക്ഷ്യം നേടാനാകാതെ ഇന്ത്യ 49.5 ഓവറില്‍ 259 റണ്‍സിന് പുറത്തായി. ഇന്ത്യയ്ക്കുവേണ്ടി ശുഭ്മാന്‍ ഗില്‍ സെഞ്ച്വറി നേടി. ഇതോടെ ശുഭ്മാന്‍ സെഞ്ച്വറി നേടുന്ന അഞ്ചാം ഏകദിനമാണ് ഇന്നലത്തേത്.
ഈ വിജയത്തോടെ ബംഗ്ലാദേശ് ടൂര്‍ണമെന്റ് സൂപ്പര്‍ 4 പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തി.
വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുള്‍പ്പെടെ അഞ്ച് താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിരുന്നു. ഇന്ത്യ നേരത്തെ ഫൈനലില്‍ പ്രവേശിച്ചിരുന്നു. ശ്രീലങ്കയ്ക്കെതിരായ ഫൈനല്‍ നാളെ കൊളംബോയില്‍ നടക്കും.
Keywords: Super 4, Asia Cup, Cricket, Bangladesh, India
COMMENTS