ബംഗളൂരു: പരപ്പന അഗ്രഹാര ജയിലില്‍ കഴിയവേ ആഡംബര സൗകര്യങ്ങള്‍ക്കായി കൈക്കൂലി നല്‍കിയെന്ന കേസില്‍ ഹാജരാകുന്നത് തുടര്‍ച്ചയായി മുടക്കിയ ജയലളിതയു...
ബംഗളൂരു: പരപ്പന അഗ്രഹാര ജയിലില്‍ കഴിയവേ ആഡംബര സൗകര്യങ്ങള്‍ക്കായി കൈക്കൂലി നല്‍കിയെന്ന കേസില്‍ ഹാജരാകുന്നത് തുടര്‍ച്ചയായി മുടക്കിയ ജയലളിതയുടെ തോഴി ശശികലയ്ക്ക് അറസ്റ്റ് വാറണ്ട്. ഇവരുടെ സഹോദരന്റെ ഭാര്യ ഇളവരശിക്കും ബെംഗളൂരു കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുമ്പോള്‍ ബെംഗളൂരുവിലെ പരപ്പന അഗ്രഹാരയില്‍ ആഡംബര സൗകര്യങ്ങള്‍ക്കായി ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നായിരുന്നു ശശികലയ്ക്കും ഇളവരശിയ്ക്കും മേലുള്ള കേസ്.
Keywords; Case, Sasikala, Jayalalitha
COMMENTS