കോട്ടയം: കോട്ടയത്ത് തിരുവാര്‍പ്പില്‍ വെട്ടിക്കുളങ്ങര ബസ് ഉടമ രാജ് മോഹനെ മര്‍ദിച്ച സംഭവത്തില്‍ തുറന്ന കോടതിയില്‍ മാപ്പ് പറയാമെന്ന് സി ഐ ടി യു...
കോട്ടയം: കോട്ടയത്ത് തിരുവാര്‍പ്പില്‍ വെട്ടിക്കുളങ്ങര ബസ് ഉടമ രാജ് മോഹനെ മര്‍ദിച്ച സംഭവത്തില്‍ തുറന്ന കോടതിയില്‍ മാപ്പ് പറയാമെന്ന് സി ഐ ടി യു നേതാവ് കെ ആര്. അജയ് കോടതിയെ അറിയിച്ചു.
കോടതിയലക്ഷ്യത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അജയ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തോടൊപ്പമാണ് മാപ്പ് പറയാമെന്നും അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ 25 നാണ് കേസിന് ആസ്പദമായ സംഭവം. തന്റെ ബസിനോട് ചേര്‍ത്ത് സി.ഐ.ടി.യു കെട്ടിയിരുന്ന കൊടിതോരണങ്ങള്‍ അഴിച്ചു മാറ്റുമ്പോഴാണ് വെട്ടിക്കുളങ്ങര ബസിന്റെ ഉടമ ഉണ്ണിയെന്ന രാജ് മോഹനെ സി പി എം നേതാവ് തല്ലിയത്. കൊടിയില്‍ തൊട്ടാല്‍ വീട്ടില്‍ കയറി വെട്ടുമെന്ന ഭീഷണിയും ഉണ്ടായിരുന്നു. കണ്മുന്നില് അക്രമം നടന്നിട്ടും അക്രമിയായ സി പി എം നേതാവിനെ കുമരകം പൊലീസ് കസ്റ്റഡിയില്‍ എടുക്കാതിരുന്നത് അന്ന് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
keywords: Thiruvarp Issue, Court, Citu Leader, Apology
COMMENTS