Akhila Kerala Thanthri samajam about minisrer's caste discrimination statement
തിരുവനന്തപുരം: മന്ത്രി കെ.രാധാകൃഷ്ണന്റെ ജാതിവിവേചന പ്രസ്താവനയ്ക്ക് മറുപടിയുമായി തന്ത്രിസമാജം രംഗത്ത്. മന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും ക്ഷേത്രാചാരങ്ങളിലെ ശുദ്ധാശുദ്ധങ്ങളെ അയിത്തമായി തെറ്റിദ്ധരിക്കുകയായിരുന്നെന്നും തന്ത്രി സമാജം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
പൂജയ്ക്കായി ക്ഷേത്രത്തിലെത്തുന്ന പൂജാരി അതു കഴിയുന്നതുവരെ ആരെയും സ്പര്‍ശിക്കാറില്ലെന്നും അതിന് ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ വ്യത്യാസമില്ലെന്നും അതു തന്നെയാണ് മന്ത്രി പറഞ്ഞ ക്ഷേത്രത്തിലും സംഭവിച്ചതെന്നും സമാജം ചൂണ്ടിക്കാട്ടി.
മന്ത്രി അന്നു തന്നെ അതൃപ്തി അറിയിച്ചിരുന്നതായും അന്ന് അവിടെ കഴിഞ്ഞ വിഷയം എട്ടു മാസംകഴിഞ്ഞ് ഇപ്പോള്‍ വിവാദമാക്കുന്നതിന് പിന്നില്‍ എന്തെങ്കിലും ദുരുദ്ദേശ്യമുണ്ടോയെന്നകാര്യത്തില് സംശയിക്കേണ്ടിയിരിക്കുന്നതായും തന്ത്രിസമാജം വ്യക്തമാക്കി.
Keywords: Thanthri samajam, caste discrimination, Minister K.Radhakrishnan
COMMENTS