തിരുവനന്തപുരം: സിനിമാ സീരിയല്‍ താരം അപര്‍ണ നായരെ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ട് ഏഴരയോടെ കരമന തളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയി...
തിരുവനന്തപുരം: സിനിമാ സീരിയല്‍ താരം അപര്‍ണ നായരെ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ട് ഏഴരയോടെ കരമന തളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം.
മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു.
മേഘതീര്‍ഥം, മുദ്ദുഗൗ, അച്ചായന്‍സ്, കോടതി സമക്ഷം ബാലന് വക്കീല്‍, കല്‍ക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പര്‍ശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ഭര്‍ത്താവ്: സഞ്ജിത്, മക്കള്‍: ത്രയ, കൃതിക.
Keywords: Aparna Nair, Suicide, Movie-Serial Star, Malayalam
COMMENTS