ആലപ്പുഴ: കര്‍ഷകര്‍ക്ക് നെല്ലുവില നല്‍കുന്നത് സംബന്ധിച്ച് നടന് ജയസൂര്യ പറഞ്ഞത് വസ്തുനിഷ്ഠമായ കാര്യം. അതില്‍ രാഷ്ട്രീയമുണ്ടെന്ന് തോന്നുന്നില്...
കുട്ടനാട്ടിലെ നെല്‍കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കെ. സുധാകരന്.
കേന്ദ്രസര്‍ക്കാര്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. നെല്ല് സംഭരണത്തിന്റെ എല്ലാ നടപടിയും പൂര്‍ത്തിയാക്കിയ ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പണം നല്‍കുന്നത്.
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. കണക്കുകൊടുത്തതിന്റെ പണം കേന്ദ്രം നല്‍കിയിട്ടുണ്ട്.
ഇനിയുള്ള നെല്ലിന്റെ കണക്ക് കൊടുത്താല്‍ അടുത്ത ഫണ്ട് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുമെന്നും സുധാകരന് പറഞ്ഞു
Keywords: Jayasurya, K. Sudhakaran
COMMENTS