ന്യൂഡല്‍ഹി: നിലവിലുള്ള നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ ഉപയോഗിക്കാം. നോട്ടുകളുടെ വിതരണം നിര്‍ത്താന്‍ ബാങ്കുകള്‍ക്ക് നേരത്തേ തന്നെ നിര്‍ദേശം ന...
ന്യൂഡല്‍ഹി: നിലവിലുള്ള നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ ഉപയോഗിക്കാം. നോട്ടുകളുടെ വിതരണം നിര്‍ത്താന്‍ ബാങ്കുകള്‍ക്ക് നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.
2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയില്‍ ഉണ്ടായിരുന്നത്. 2019 ല്‍ ഇത് 32,910 ലക്ഷമായി. 2020 ല്‍ 27,398 ലക്ഷവുമായും കുറഞ്ഞുവെന്നും റിസര്‍വ് ബാങ്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. 2019-20 സാമ്പത്തിക വര്‍ഷം 2000 രൂപയുടെ ഒരൊറ്റ നോട്ട് പോലും അച്ചടിച്ചിരുന്നില്ല.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) നിര്‍ദ്ദേശത്തില്‍, 2023 സെപ്തംബര്‍ 30 വരെ 2000 രൂപ നോട്ടുകള്‍ മാറ്റുന്നതിനുള്ള സൗകര്യം 19 റീജിയണല്‍ ഓഫീസുകളില്‍ (ആര്‍ഒ) ലഭ്യമാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, ഇവ മാറ്റാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് നോട്ടുകള്‍ക്ക് അവരുടെ അടുത്തുള്ള ബാങ്ക് ശാഖയില്‍ അത് ചെയ്യാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും.
2000 രൂപ നോട്ടുകള്‍ ബാങ്കുകളിലെ കൗണ്ടറിലൂടെ മാറ്റി വാങ്ങുന്നത് ഒരു റിക്വസ്റ്റ് സ്ലിപ്പോ തിരിച്ചറിയല്‍ രേഖകളോ നിര്‍ബന്ധമാക്കാതെ തന്നെ നടപ്പാക്കണമെന്ന് ആര്‍ബിഐയുടെ മാര്‍ഗനിര്‍ദേശം വ്യക്തമായി വ്യവസ്ഥ ചെയ്യുന്നുണ്ട്.
COMMENTS