Veena Vijayan received money from private company
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡില്‍ (സിഎംആര്‍എല്‍) നിന്നു മാസപ്പടിയായി 1.72 കോടി രൂപ ലഭിച്ചെന്ന് ആദായനികുതി വകുപ്പ്. വീണയും അവരുടെ കമ്പനിയായ എക്സാലോജിക് സൊലൂഷന്‍സും ഐടി, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി, സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ നല്‍കാമെന്ന കരാറില്‍ 2017 - 20 കാലയളവില്‍ സിഎംആര്‍എലില്‍ നിന്നു 1.72 കോടി കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, ഇവര്‍ സേവനങ്ങള്‍ ഒന്നും നല്‍കാതെ തന്നെ മാസം തോറും കമ്പനിയില്‍ നിന്ന് പണം കൈപ്പറ്റുകയായിരുന്നെന്ന് സിഎംആര്‍എല്‍ എം.ഡി എസ്.എന്‍ ശശിധരന് കര്‍ത്താ ആദായനികുതി വകുപ്പിന് മൊഴി നല്‍കുകയായിരുന്നു.
ഒരു പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണ് പണം നല്‍കിയതെന്നും മൊഴിയുണ്ട്. ഇതു സംബന്ധിച്ച എല്ലാ രേഖകളും മുന്‍ നിര്‍ത്തിയുള്ള ആദായനികുതി വകുപ്പിന്റെ വാദം അംഗീകരിച്ച് ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പു കല്പ്പിച്ചു.
Keywords: CM, Veena Vijayan, CMRL, Income tax department
COMMENTS