കോട്ടയം : അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ 40ാം ചരമദിനം ഇന്ന്. ചാണ്ടി ഉമ്മന്‍ ഇന്ന് തെരഞ്ഞെ...
കോട്ടയം: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ 40ാം ചരമദിനം ഇന്ന്. ചാണ്ടി ഉമ്മന്‍ ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ഒഴിവാക്കി പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ നടക്കുന്ന ചടങ്ങുകളുടെ ഭാഗമാകും. പതിനായിരത്തോളം പേര്‍ക്ക് പ്രഭാതഭക്ഷണവും പള്ളിയില്‍ ഒരുക്കിയിട്ടുണ്ട്. വീട്ടിലും പ്രാര്‍ഥനയുണ്ടാകും.
രാവിലെ നടക്കുന്ന കുര്‍ബാനയ്ക്ക് ഡോ. യാക്കോബ് മാര്‍ ഐറേനിയസ് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് കല്ലറയില്‍ ധൂപ പ്രാര്‍ഥന.
40-ാം ചരമദിനത്തെ ഭാഗമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും രാവിലെ സ്മൃതിയാത്രകള്‍, സര്‍വമത പ്രാര്‍ഥന എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്..
യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വൈകുന്നേരം പുതുപ്പള്ളി പള്ളിയില്‍ നിന്ന് പുതുപ്പള്ളി കവലയിലേക്കു പദയാത്രയും തുടര്‍ന്നു യുവജനസംഗമവും നടത്തുന്നുണ്ട്.
Keywords: Oommen Chandy, 40th Death anniversary
COMMENTS