കേരളത്തിലെ നിരത്തുകളിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിടുന്നു. കേരളാ പൊലീസിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂട...
കേരളത്തിലെ നിരത്തുകളിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിടുന്നു. കേരളാ പൊലീസിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫോസില്‍ ഇന്ധനങ്ങളുട ദീര്‍ഘകാലങ്ങളായുള്ള ഉപഭോഗം പരിസ്ഥിതി സന്തുലിതാവസ്ഥയെ തകിടം മറിച്ചതോടെയാണ് പരിഹാരമായി ഇലക്ട്രിക് വാഹനങ്ങള്‍ രംഗപ്രവേശം ചെയ്തത്.
നിര്‍മ്മാതാക്കള്‍ ഉപഭോക്താക്കള്‍ക്കായി ഇലക്ടിക് വാഹനങ്ങളുടെ നിരവധി മോഡലുകള്‍ അവതരിപ്പിച്ചതിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവുള്‍പ്പെടെ നല്കിയ ആനുകൂല്യങ്ങളും പൊതുജനങ്ങളെ ഇലക്ട്രിക് വാഹനങ്ങളിലോടടുപ്പിച്ചു.
ഇതെല്ലാം സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് അതിവേഗം പിന്നിടാന്‍ കാരണമായി. ഒപ്പം ഈ വര്‍ഷത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ 10% ലധികം വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളാണെന്നതും ശ്രദ്ധേയമാണ്.
Keywords: Electric Vehicle, Kerala, One lakh
COMMENTS