പാറ്റ്ന: ബിഹാറില്‍ ദൈനിക് ജാഗരണ്‍ പത്രത്തിന്റെ കറസ്പോണ്ടന്റ് വിമല്‍ കുമാര്‍ യാദവിനെ വെടിവെച്ച് കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ റാനിഗഞ്ച്...
പാറ്റ്ന: ബിഹാറില്‍ ദൈനിക് ജാഗരണ്‍ പത്രത്തിന്റെ കറസ്പോണ്ടന്റ് വിമല്‍ കുമാര്‍ യാദവിനെ വെടിവെച്ച് കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ റാനിഗഞ്ച് ജില്ലയിലെ അരാരയിലെ വീട്ടിലെത്തിയ ആയുധധാരികളായ നാലംഗ സംഘം വിമല്‍ കുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബൈക്കുകളിലാണ് സംഘം വിമല്‍കുമാറിന്റെ വീട്ടിലെത്തിയത്. ആക്രമികളെ ഇതുവരെയും പിടികൂടാനായിട്ടില്ല.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. യുവാവിന്റെ മരണത്തിന് പിന്നാലെ പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.
Keywords: Vimal Kumar, Journalist, Shot Dead, Bihar
COMMENTS