Tamil superstar Vijay's son Jason Sanjay is going to direct his debut movie. Leading production company Lyca Productions is funding his first movie
ചെന്നൈ : തമിഴ് സൂപ്പര്‍ താരം വിജയ് യുടെ മകന് ജേസണ്‍ സഞ്ജയ് സംവിധായകനാകുന്നു. പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക പ്രൊഡക്ഷന്‍സാണ് അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭത്തിനു മുതല്‍ മുടക്കുന്നത്.
യുവ താരങ്ങള്‍ക്കു പ്രാധാന്യം കൊടുത്തുകൊണ്ടാണ് ചിത്രം നിര്‍മിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍, ചിത്രത്തിന്റെ സാങ്കേതിക രംഗത്ത് പ്രമുഖര്‍ പലരുമുണ്ടാകും.
23കാരനായ സഞ്ജയ് ചിത്രത്തിന്റെ കരറാറില് ഒപ്പുവച്ചു. കരാര്‍ ഒപ്പിടുന്ന ചിത്രങ്ങള്‍ ലൈക പ്രൊഡക്ഷന്‍സ് പുറത്തുവിട്ടു.
കാസ്റ്റിംഗ് നടപടികള്‍ പുരോഗമിക്കുകയാണെന്ന് സഞ്ജയ് പറഞ്ഞു. ലൈക പ്രൊഡക്ഷന്‍സിനു വേണ്ടി ആദ്യ ചിത്രം ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ജെയ്സണ്‍ സഞ്ജയ് പറഞ്ഞു. അവര്‍ക്ക് എന്റെ തിരക്കഥ ഇഷ്ടപ്പെട്ടു. സിനിമ യാഥാര്‍ത്ഥ്യമാക്കാന്‍ എനിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം തന്നുവെന്നും ജേസണ്‍ പറയുന്നു.
ജേസണ്‍ സഞ്ജയ്ക്ക് സംവിധാനമാണ് ഇഷ്ടമേഖലയെന്ന് മുത്തച്ഛനും ചലച്ചിത്രകാരനുമായ എസ്എ ചന്ദ്രശേഖറും പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.
ടൊറന്റോ ഫിലിം സ്കൂളില്‍ നിന്ന് ജേസണ്‍ 2018-2020 കാലത്ത് ഫിലിം പ്രൊഡക്ഷനില്‍ ഡിപ്ലോമ നേടിയിരുന്നു. തുടര്‍ന്ന് 2020-2022 കാലയത്ത് ലണ്ടനില്‍ തിരക്കഥാരചനയില്‍ ബിഎ (ഓണേഴ്സ്) ബിരുദവും നേടി.
ഇങ്ങനെ നല്ല മുന്നൊരുക്കത്തോടെയാണ് സൂപ്പര്‍ താര പുത്രന് സിനിമയിലേക്ക് എത്തുന്നത്.
സഞ്ജയ്ക്കും അച്ഛന് വിജയ്ക്കും ആശംസകളുമായി വിജയ് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. അച്ഛനെ നായകനാക്കി മകന് ഒരുക്കുന്ന ചിത്രത്തിനായി കാത്തിരിക്കുന്നുവെന്നാണ് വലിയൊരു വിഭാഗം ആരാധകര്‍ പറയുന്നത്.
We are beyond excited 🤩 & proud 😌 to introduce #JasonSanjay in his Directorial Debut 🎬 We wish him a career filled with success & contentment 🤗 carrying forward the legacy! 🌟#LycaProductionsNext #JasonSanjayDirectorialDebut @SureshChandraa @DoneChannel1 @gkmtamilkumaran… pic.twitter.com/wkqGRMgriN
— Lyca Productions (@LycaProductions) August 28, 2023
Summary: Tamil superstar Vijay's son Jason Sanjay is going to direct his debut movie. Leading production company Lyca Productions is funding his first directorial venture. The information coming out is that the film is being made by giving importance to young actors. However, there will be many prominent people in the technical field of the film.
COMMENTS