Tamil actor Mohan found dead
മധുര; തമിഴ് നടന് മോഹനെ (60) മരിച്ചനിലയില്‍ കണ്ടെത്തി. ജൂലായ് 31 നാണ് നടനെ തെരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 1989 ല്‍ പുറത്തിറങ്ങിയ കമലഹാസന് ചിത്രം അപൂര്‍വ സഹോദരങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് മോഹന്‍. ഇതിലെ അപ്പു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തുടര്‍ന്ന് നിരവധി സിനിമകളില്‍ അഭിനയിച്ചു. കോമഡി കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് മോഹന്‍. നാന് കടവുള്‍, അതിശയ മനിതര്‍കള്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റു ചിത്രങ്ങള്‍.
Keywords: Actor Mohan, Madurai, Street, DEad
COMMENTS