ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയ പാര്‍ട്ടി നേതൃത്വത്തിന് നന്ദി പറഞ്ഞ് ശശി തരൂര്‍ എം.പി. പ്രവര്‍ത്തക സമിതിയില്‍...
കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ വലിയ തീരുമാനങ്ങള്‍ എടുത്തിട്ടുള്ള സമിതിയാണിത്. പാര്‍ട്ടി സേവിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്. അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും പ്രവര്‍ത്തകരെ നമിക്കുന്നുവെന്നും ശശി തരൂര്‍ വ്യക്തമാക്കി
39 അംഗ പ്രവര്‍ത്തക സമിതിയാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം പുനഃസംഘടിപ്പിച്ചത്.
നിലവിലെ പ്രവര്‍ത്തക സമിതിയംഗമായ മുതിര്‍ന്ന നേതാവ് എ.കെ ആന്റണി പദവിയില്‍ തുടരും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും സമിതിയില്‍ അംഗമാണ്. കേരളത്തില്‍ നിന്ന് ശശി തരൂര്‍ എം.പിയെ സമിതിയില്‍ ഉള്‍പ്പെടുത്തി. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല സമിതിയിലെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നില്‍ സുരേഷ് സമിതിയിലെ പ്രത്യേക ക്ഷണിതാവുമാണ്.
Keywords: Shashi Tharoor, Congress, Leadership


COMMENTS