തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ ബി.ജെ .പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തില്‍ മത ധ്രുവീകരണത്തിന് സി.പി.എം ശ്രമിക്...
തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ ബി.ജെ .പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തില്‍ മത ധ്രുവീകരണത്തിന് സി.പി.എം ശ്രമിക്കുകയാണെന്നും അതിന് ഷംസീറിനെയും മുഹമ്മദ് റിയാസിനെയും ചാവേറുകളാക്കുകയാണെന്നും സുരേന്ദ്രന്‍. അല്ലാഹു മിത്ത് ആണെന്ന് പറയാന്‍ ഷംസീറിന് ധൈര്യമുണ്ടോ എന്നും വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ ചോദിച്ചു.
ശബരിമല ആചാര ലംഘന വിഷയത്തില്‍ സി.പി.എം നേരിട്ട പ്രതിഷേധം ഷംസീറും ഈ വിഷയത്തില്‍ നേരിടുന്നു. ഷംസീര്‍ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്നും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.
ഷംസീറിന്റെ പരാമര്‍ശം യാദൃശ്ചികമല്ല എന്ന് പറഞ്ഞ സുരേന്ദ്രന്‍ ഷംസീര്‍ മുസ്ലീം സമുദായത്തെ ഉയര്‍ത്തിക്കാട്ടുന്നു, എന്നിട്ട് ഹിന്ദുക്കളെ ആക്ഷേപിക്കുന്നുവെന്നും ചൂട്ടിക്കാട്ടി.
Keywords: K. Surendren, Shamsir, Mohammed Riyaz, Cpm
COMMENTS