ന്യൂഡൽഹി: കേരളത്തിന് റെയിൽവേ രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ അനുവദിച്ചു. നിറത്തിലും ഡിസൈനിലും മാറ്റം വരുത്തിയ എട്ട് കോച്ചുകൾ അടങ്ങിയ ആദ്യ റേ...
ന്യൂഡൽഹി: കേരളത്തിന് റെയിൽവേ രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ അനുവദിച്ചു.
നിറത്തിലും ഡിസൈനിലും മാറ്റം വരുത്തിയ എട്ട് കോച്ചുകൾ അടങ്ങിയ ആദ്യ റേക്ക് ഇന്ന് വൈകിട്ട് മംഗലാപുരത്ത് നിന്ന് പുറപ്പെടും.
പാലക്കാട് ഡിവിഷനാണ് റേക്ക് അനുവദിച്ചിരിക്കുന്ന
ത്.
മംഗലാപുരം- തിരുവനന്തപുരം, മംഗലാപുരം- എറണാകുളം എന്നിങ്ങനെ രണ്ട് റൂട്ടുകളാണ് നിലവിൽ പരിഗണനയിലുള്ളത്.
മംഗലാപുരം- തിരുവനന്തപുരം പ്രാവർത്തികമാക്കണമെങ്കിൽ രണ്ട് റേക്കുകൾ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം - നിലവിൽ കാസർകോട് വന്ദേഭാരതാണ് രാജ്യത്തെ ഏറ്റവും തിരക്കുള്ള വന്ദേഭാരത് സർവീസെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു.
COMMENTS