കോട്ടയം: കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റേഷന്‍ വ്യാപാരികള്‍ സെപ്റ്റംബര്‍ 11...
കോട്ടയം: കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റേഷന്‍ വ്യാപാരികള്‍ സെപ്റ്റംബര്‍ 11 മുതല്‍ കടകള്‍ അടച്ച് സമരം നടത്തുന്നു.
ഇതിന് മുന്നോടിയായി സെപ്റ്റംബര്‍ 3 ന് കോട്ടയത്ത് സമരപ്രഖ്യാപന കണ്വെന്ഷന് നടത്തും. കണ്വന്ഷന് അടൂര്‍ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.
2018 നടപ്പില്‍ വന്ന വേതന പാക്കേജ് പരിഷ്കരിക്കുക, കിറ്റ് കമ്മീഷനെ സംബന്ധിച്ച് ഹൈക്കോടതി വിധി നടപ്പാക്കുക, സെയില്സ്മാന് മിനിമം വേതനം അനുവദിക്കുക, ഓണക്കാലത്ത് വിതരണം ചെയ്യുന്ന എ.എ.വൈ സൗജന്യ ഭക്ഷ്യക്കിറ്റിന് കമ്മീഷന്, ഇ പോസ് തകരാര്‍ പരിഹരിക്കുന്നതിന് ശാശ്വത പരിഹാരം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് അടൂര്‍ പ്രകാശ് എം.പി കോട്ടയത്ത് പറഞ്ഞു.
Keywords: Ration, Traders , Strike
COMMENTS