തിരുവനന്തപുരം: ഫീസ് അടയ്ക്കാന്‍ വൈകിയതിന് വിദ്യാര്‍ഥിയോട് വിവേചനം കാട്ടി നിലത്തിരുത്തി പരീക്ഷ എഴുതിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെ സസ്പെന്...
തിരുവനന്തപുരം: ഫീസ് അടയ്ക്കാന്‍ വൈകിയതിന് വിദ്യാര്‍ഥിയോട് വിവേചനം കാട്ടി നിലത്തിരുത്തി പരീക്ഷ എഴുതിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു.
തിരുവനന്തപുരം ആല്‍ത്തറ ജങ്ഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലാണ് സംഭവമുണ്ടായത്. സ്കൂള്‍ മാനേജ്മെന്റ് ആണ് നടപടി അറിയിച്ചത്.
ഏഴാം ക്ലാസ് വിദ്യാര്‍ഥിയോടാണ് പ്രിന്‍സിപ്പല്‍ ക്രൂരത ചെയ്തത്. കുട്ടിയുടെ പിതാവ് സംഭവം അന്വേഷിച്ചപ്പോള്‍, ഭംഗിയുള്ള തറയിലാണ് ഇരുത്തിയത് എന്നായിരുന്നു പ്രിന്‍സിപ്പലിന്റെ പരിഹാസം.
പ്രിന്‍സിപ്പലിന് തെറ്റുപറ്റിയെന്നാണ് മാനേജ്മെന്റ് ആദ്യം വിശദീകരിച്ചത്. സംഭവം പുറത്തറിഞ്ഞതോടെയാണ് സസ്പെന്ഷന് നടപടിയിലേക്ക് കടന്നത്.
കുട്ടിയെ പരസ്യമായി അപമാനിച്ചതിനാല്‍ ഇനി ഈ സ്കൂളില്‍ കുട്ടിയെ പഠിപ്പിക്കുന്നില്ലെന്ന് അച്ഛന് പറഞ്ഞു. കുട്ടിയുടെ കുടുംബം ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കിയിട്ടുണ്ട്.
Keywords: Principal, Kerala, School , Suspended
COMMENTS