തിരുവനന്തപുരം : കര്‍ഷകര്‍ക്കുള്ള എം.എസ്.പി സംബന്ധിച്ച ഒരു രൂപയുടെ പ്രൊപ്പോസല്‍ പോലും കേരളത്തില്‍ നിന്ന് കേന്ദ്രത്തില്‍ പെന്‍ഡിംഗ് ഇല്ലെന്നു...
തിരുവനന്തപുരം: കര്‍ഷകര്‍ക്കുള്ള എം.എസ്.പി സംബന്ധിച്ച ഒരു രൂപയുടെ പ്രൊപ്പോസല്‍ പോലും കേരളത്തില്‍ നിന്ന് കേന്ദ്രത്തില്‍ പെന്‍ഡിംഗ് ഇല്ലെന്നും, നിലവില്‍ ഒരു നയാപൈസയുടെ ക്ലെയിം പോലും കേരളത്തില്‍ നിന്ന് സമര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം കുടിശിക തീര്‍ത്ത് സംഭരണ വില നല്‍കാനുള്ള നടപടികളെല്ലാം പൂര്‍ത്തിയായെന്നും ഇനിയും തുക അക്കൗണ്ടിലെത്തിയില്ലെങ്കില്‍ അതിന് കാരണം സാങ്കേതിക തടസങ്ങള്‍ മാത്രമാണെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.
വായിക്കാം പോസ്റ്റിന്റെ പൂര്‍ണ രൂപം
കര്‍ഷകര്‍ക്കുള്ള എംഎസ്പി സംബന്ധിച്ച ഒരു രൂപയുടെ പ്രൊപ്പോസല്‍ പോലും കേരളത്തില്‍ നിന്ന് കേന്ദ്രത്തില്‍ പെന്‍ഡിംഗ് ഇല്ല .
കേരളത്തിലെ നെല്ല് സംഭരണം ഡിസെന്‍ട്രലൈസ്ഡ് പൂളില്‍ ആയതിനാല്‍ പൊതുവിതരണ സംവിധാനം വഴി വിതരണം നടത്തിയ ശേഷം പോര്‍ട്ടല്‍ വഴി സംസ്ഥാനം ക്ലെയിം ചെയ്യണം.
സംസ്ഥാനം ക്ലെയിം ചെയ്താല്‍ 20 ദിവസത്തിനകം പണം നല്‍കുമെന്നും കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശ്രീമതി ശോഭാകരന്തലജെയുടെ ഓഫീസ് അറിയിച്ചു. എന്നാല്‍ നിലവില്‍ ഒരു നയാപൈസയുടെ ക്ലെയിം പോലും കേരളത്തില്‍ നിന്ന് സമര്‍പ്പിച്ചിട്ടില്ല.
Keywords: Sandeep Warier, Kerala, MSP, Bjp, Pinarayi Vijyan
COMMENTS