ന്യുഡല്‍ഹി: 69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില് മികച്ച നടനായി തെലുങ്ക് താരം അല്ലു അര്ജുന്. പുഷ്പ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താര...
പല്ലവി ജോഷി (ദി കശ്മീര്‍ ഫയല്‍സ്), പങ്കജ് ത്രിപാഠി (മിമി) എന്നിവരെ മികച്ച സഹതാരങ്ങളായി തിരഞ്ഞെടുത്തു.
റോക്കട്രി: ദി നമ്പി ഇഫക്ട് മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്കാരം നേടി. 69-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ദേശീയോദ്ഗ്രഥനത്തെക്കുറിച്ചുള്ള മികച്ച ചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ് ദ കശ്മീര്‍ ഫയല്‍സിന് ലഭിച്ചു.
മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം മലയാള ചിത്രം നായാട്ടിന് ലഭിച്ചു. ഹോം മകച്ച മലയാള ചിത്രമായി തിരഞ്ഞെടുത്തു. നായാട്ട് എന്ന മലയാള ചിത്രത്തിന് ഷാഹി കബീര്‍ തിരക്കഥാകൃത്തിനുള്ള (ഒറിജിനല്‍) അവാര്‍ഡ് നേടിയപ്പോള്‍, ഗംഗുഭായ് കത്യവാടി എന്ന ചിത്രത്തിന് തിരക്കഥാകൃത്ത് (അഡാപ്റ്റഡ്) അവാര്‍ഡ് സഞ്ജയ് ലീല ബന്‍സാലിയും ഉത്കര്‍ഷിണി വസിഷ്ഠയും പങ്കിട്ടു. അതേ സമയം ഗംഗുബായിയുടെ സംഭാഷണ രചയിതാവിനുള്ള പുരസ്കാരം ഉത്കര്‍ഷിണി വസിഷ്ഠയും പ്രകാശ് കപാഡിയയും നേടി.
Keywords: National Film Awards, Allu Arjun, Aliya Bhatt, Kruthy Sanon
COMMENTS