National film awards 2023
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. 2021 ല്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ക്കുള്ള പുരസ്കാരം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രഖ്യാപിക്കും.
ഇത്തവണയും മികച്ച നടനുള്ള അവസാന പട്ടികയില്‍ മലയാളത്തിളക്കമുണ്ട്. ബിജു മേനോനും ജോജു ജോര്‍ജുമാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്. മികച്ച സാങ്കേതിക മികവുള്ള ചിത്രത്തിന്റെ അന്തിമ പട്ടികയില്‍ ബേസില്‍ ജോസഫിന്റെ മിന്നല്‍ മുരളിയും മികച്ച മലയാളം ചിത്രത്തിന്റെ പട്ടികയില്‍ വിഷ്ണു മോഹന്റെ മേപ്പടിയാനും ഇടംപിടിച്ചിട്ടുണ്ട്.
മികച്ച നടന് പട്ടികയില്‍ റോക്കട്രി ദ നമ്പി എഫക്ടിലെ അഭിനയത്തിന് നടന് മാധവനും കശ്മീര്‍ ഫയല്‍സിലെ അഭിനയത്തിന് അനുപം ഖേറും മത്സരിക്കുന്നുണ്ട്. ഗംഗു ഭായിയിലെ അഭിനയത്തിന് ആലിയ ഭട്ടും തലൈവിയിലെ അഭിനയത്തിന് കങ്കണ റണൗട്ടുമാണ് മികച്ച നടി പട്ടികയില്‍ മത്സരിക്കുന്നത്.
Keywords: National film award, Biju Menon, Joju George, Today
COMMENTS