മൂവാറ്റുപുഴ: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എം.ആര്.എല്‍ കമ്പനിയില്‍ നിന്നും 1.72 കോടി രൂപ മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയ ...
മൂവാറ്റുപുഴ: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എം.ആര്.എല്‍ കമ്പനിയില്‍ നിന്നും 1.72 കോടി രൂപ മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയ വിവാദത്തില്‍ കുരുക്ക് മുറുകുന്നു. മുഖ്യമന്ത്രിയേയും മകളേയും എതിര്‍കക്ഷികളാക്കിയുളള ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. കേസെടുത്ത് അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ശനിയാഴ്ച പ്രാഥമിക വാദം കേള്‍ക്കും.
സിഎം ആര് എല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ അക്കൗണ്ടിലേക്കും അവരുടെ കമ്പനിയിലേക്കും ഒരു കോടി എഴുപത്തി രണ്ട് ലക്ഷം രൂപ എത്തിയത് കൈക്കൂലിയുടെ പരിധിയില്‍ പെടുമെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം.
Keywords: Pinarayi Vijayan, Veena Vijayan, Case, CMRL
COMMENTS