ദുല്‍ഖര്‍ സല്മാന് നായകനായ കിങ് ഓഫ് കൊത്ത എന്ന് ആക്ഷന്‍ മാസ് പാന്‍ ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കുന്നത് സമ്മിശ്ര പ്രതികരണം. പറഞ്ഞു തേഞ്ഞ കഥാത...
ദുല്‍ഖര്‍ സല്മാന് നായകനായ കിങ് ഓഫ് കൊത്ത എന്ന് ആക്ഷന്‍ മാസ് പാന്‍ ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കുന്നത് സമ്മിശ്ര പ്രതികരണം. പറഞ്ഞു തേഞ്ഞ കഥാതന്തുവാണ് ചിത്രത്തിലുള്ളതെന്നും, സ്ഥിരം അടി, ഇടി ഗ്യാങ്സ്റ്റര്‍ സിനിമകളുടെ ചേരുവകള്‍ ചേര്‍ത്ത പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതെന്നും പ്രതികരണങ്ങളുണ്ട്. വമ്പന്‍ ഹിറ്റാകും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രത്തിന് അത്രയേറെ ഉയരത്തിലെത്താനാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. സംവിധായകന് ജോഷിയുടെ മകന് അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത ചിത്രം എന്ന നിലയ്ക്കും കിങ് ഓഫ് കൊത്ത വിലയിരുത്തപ്പെടുന്നുണ്ട്.
ഗോകുല്‍ സുരേഷ് പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ മകന് അച്ഛനെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് സുരേഷ് ഗോപിയുടെ പൊലീസ് വേഷങ്ങളെ സല്യൂട്ട് ചെയ്ത് സിനിമ പ്രേമികള്‍ പറയുന്നു.
ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ തന്നെ കിങ് ഓഫ് കൊത്തയെക്കുറിച്ചുള്ള ചര്‍ച്ചകളും വളരെ സജീവമാണ്. അതേസമയം കിങ് ഓഫ് കൊത്തയ്ക്ക് അല്ലു അര്ജുന് നായകനായെത്തിയ പുഷ്പ എന്ന ചിത്രവുമായി സാമ്യമുണ്ടെന്നും സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍ വന്നിരുന്നു. എന്നാല്‍ ഇതിന് അത്തരത്തിലുള്ള ഒരു സ്വാധീനവുമില്ലെന്നും 2019 മുതല്‍ പ്ലാനിലുള്ള ചിത്രമായിരുന്നു കിങ് ഓഫ് കൊത്ത എന്നും ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു.
ദുല്‍ഖറിന്റെ അവസാനത്തെ വലിയ ഹിറ്റ് തെലുങ്ക് ചിത്രമായ സീതാ രാമമാണ്. ഈ ചിത്രം പാന്‍-ഇന്ത്യന്‍ വിജയമായി മാറി. മൃണാള്‍ ഠാക്കൂര്‍ നായികയായ 'സീതാരാമം' ഇന്ത്യയില്‍ 77.28 കോടി കളക്ഷന്‍ നേടിയിരുന്നു. പാന്‍ ഇന്ത്യന്‍ സിനിമ എന്ന നിലയില്‍ കിങ് ഓഫ് കൊത്തയ്ക്ക് ഇപ്പോഴും ബോക്സ് ഓഫീസുകളെ കാര്യമായി ചലിപ്പിക്കായിട്ടില്ല.
Keywords: King Of Kotha, Movie, Review, Dulquer Salman
COMMENTS