മുംബൈ: ഐ.എസ്.ആര്.ഒയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 വിജയകരമായതോടെ, അടുത്ത ദൗത്യത്തിനായുള്ള ഒരുക്കത്തിലാണ് രാജ്യം. സൂര്യനെ കുറിച്ച് പഠിക്ക...
മുംബൈ: ഐ.എസ്.ആര്.ഒയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 വിജയകരമായതോടെ, അടുത്ത ദൗത്യത്തിനായുള്ള ഒരുക്കത്തിലാണ് രാജ്യം. സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി സെപ്റ്റംബര്‍ 2 ന് ആദിത്യ എല്‍-1 വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. ശ്രീഹരിക്കോട്ടയില്‍ ഒരുങ്ങുന്ന ആദിത്യ എല്‍-1 മിഷന് ആണ് തങ്ങളുടെ അടുത്ത ദൗത്യമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ്.സോമനാഥ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ ആദ്യ വാരം ഇത് വിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആദിത്യ എല്‍-1 ന്റെ വിക്ഷേപണ ദൗത്യം ആരംഭിച്ചതായാണ് എസ്.സോമനാഥ് അറിയിച്ചത്.
സൂര്യനെ കുറിച്ച് പഠിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗതമാണ് ആദിത്യ എല്‍-1. ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലാഗ് റേഞ്ചിയന് പോയിന്റ് 1 ലെ ഹാലോ ഭ്രമണപഥത്തിലാകും പേടകത്തെ നിക്ഷേപിക്കുക. ഈ മാസം ആദ്യം പിഎസ്എല്‍വി-സി57/ആദിത്യ-എല്‍1 മിഷന് വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണെന്നും ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ എത്തിയിട്ടുണ്ടെന്നും ബഹിരാകാശ ഏജന്‍സി അറിയിച്ചു. സൂര്യന്റെ വിവിധ ഭാഗങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് പഠിക്കാന്‍ ഏഴ് ശാസ്ത്രീയ പേലോഡുകള്‍ പേടകത്തിലുണ്ടാകും.
Keywords: Mission, moon, sun, ISRO
COMMENTS