Mathew Kuzhalnadan about Veena Vijayan's exalogic issue
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയെ വെല്ലുവിളിച്ച് മാത്യു കുഴല്നാടന് എം.എല്‍.എ. സി.എം.ആര്.എല്ലില്‍ നിന്ന് വീണയുടെ കമ്പനിയായ എക്സാലോജിക് പണം വാങ്ങിയ തീയതികളിലുള്ള ഐ.ജി.എസ്.ടി അടച്ചതിന്റെ രേഖകളും ഇന്‍വോയ്സും പുറത്തുവിടാനാണ് വെല്ലുവിളി.
അങ്ങനെ തെളിയിക്കുകയാണെങ്കില്‍ പൊതുസമൂഹത്തോട് മാപ്പുപറയാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മറിച്ചാണെങ്കില്‍ മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയെന്ന് സി.പി.എം അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനായി അവര്‍ക്ക് എത്ര ദിവസം വേണമെന്ന് അറിയില്ലെന്നും എന്തുതന്നെയായാലും താന്‍ ഒരു ദിവസം കൂടി കാക്കുമെന്നും പിന്നീട് തന്റേതായ രീതിയില്‍ തെളിയിക്കാന്‍ ശ്രമിക്കുമെന്നും മാത്യു കുഴല്നാടന് വ്യക്തമാക്കി.
Keywords: Mathew Kuzhalnadan, Veena Vijayan, Exalogic,
COMMENTS