ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3ന്റെ ലാന്‍ഡിങ് സമയം മാറ്റി നിശ്ചയിച്ചു. നാളെകഴിഞ്ഞ് വൈകുന്നേരം 6.04നാണ് ലാന്ഡിങ...
ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3ന്റെ ലാന്‍ഡിങ് സമയം മാറ്റി നിശ്ചയിച്ചു. നാളെകഴിഞ്ഞ് വൈകുന്നേരം 6.04നാണ് ലാന്‍ഡിങ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നേരത്തെ ഇത് 5.45 ആയിരുന്നു. 19 മിനുട്ടിന്റെ വ്യത്യാസമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന പുതുക്കിയ ഷെഡ്യൂളില്‍ കാണാനാകുക.
ശാസ്ത്രം ഉറ്റുനോക്കുന്ന ഒരു ചാന്ദ്ര ദൗത്യം കൂടിയാണ് ചന്ദ്രയാന്‍ മൂന്നിന്റേത്. വൈകി കുതിച്ചുയര്‍ന്നെങ്കിലും ഇന്ത്യയ്ക്കു മുമ്പേ ചന്ദ്രന്റെ ദക്ഷിണ ധ്രുനത്തില് ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച റഷ്യയുടെ ലൂണ 25 ചന്ദ്രനില്‍ തകര്‍ന്നു വീണ സാഹചര്യത്തില്‍ ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡിംഗില്‍ ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
Keywords: Landing time, Chandrayaan 3, Changed, ISRO
COMMENTS