ഇന്ത്യയുടെ ചന്ദ്രദൗത്യത്തിലേക്കാണ് ഇന്ന് എല്ലാ കണ്ണുകളും. ശാസ്ത്രത്തിന് അഭിമാനമായി മാറിയേക്കാവുന്ന നിര്‍ണായക ദിവസം, നിര്‍ണായക ദൗത്യം എല്ലാം ...
ഇന്ത്യയുടെ ചന്ദ്രദൗത്യത്തിലേക്കാണ് ഇന്ന് എല്ലാ കണ്ണുകളും. ശാസ്ത്രത്തിന് അഭിമാനമായി മാറിയേക്കാവുന്ന നിര്‍ണായക ദിവസം, നിര്‍ണായക ദൗത്യം എല്ലാം ഇന്ന് വൈകിട്ട് 6 ന് കാണാനാകും എന്ന പ്രതീക്ഷയിലാണ് രാജ്യം.
ചന്ദ്രയാന്‍-മൂന്നിന്റെ ലാന്‍ഡര്‍ ഇന്നു വൈകുന്നേരം ആറു മണി കഴിഞ്ഞു നാലു മിനിറ്റാകുമ്പോള്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തും. ലാന്ഡറിനകത്തെ റോവര്‍ പുറത്തിറങ്ങി ചന്ദ്രനിലെ മണ്ണ് അടക്കമുള്ളവയുടെ വിവരങ്ങള്‍ ശേഖരിക്കും. ഒരു ചാന്ദ്ര പകല്‍ മാത്രമാണ് ലാന്‍ഡറിന്റെയും റോവറിന്റെയും ആയുസ്. ഭൂമിയിലെ കണക്കനുസരിച്ച് 14 ദിവസം.
ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഇസ്രോയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമാണിത്. ലാന്‍ഡിംഗിന്റെ തത്സമയ ദൃശ്യങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഐഎസ്ആര്‍ഒ വിവിധ പ്ലാറ്റ്ഫോമുകള് ഒരുക്കിയിട്ടുണ്ട്. ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഔദ്യോഗിക യൂട്യൂബ് ചാനല്‍, ഐഎസ്ആര്‍ഒയുടെ ഫേസ്ബുക്ക് പേജ്, ഡിഡി നാഷണല്‍ എന്നിവയെല്ലാം ഇന്ന് വൈകുന്നേരം 5:27 മുതല്‍ തത്സമയ പ്രക്ഷേപണം ആരംഭിക്കും.
Keywords: Chandrayaan 3, India, Soft Landing
COMMENTS